0481 2342007 / +91 8547 389 454

  • രജി നമ്പര്‍ കെ. 74/90, മൂലവട്ടം പി.ഒ, കോട്ടയം -12.

എല്ലാ ചൊവ്വാഴ്ചയും കാര്യസിദ്ധിപൂജയും, വെള്ളിയാഴ്ചകളില്‍ മുട്ടിറക്കലും

അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

കോട്ടയം പട്ടണത്തിന്‌ തെക്കുകിഴക്കുഭാഗത്തായി മൂലവട്ടം കരയില്‍ ആശ്രിത വത്സലയായി അനുഗ്രഹം ചൊരിഞ്ഞു കുടികൊള്ളുന്ന ഉജ്ജ്വല ശക്തി സ്വരൂപിണി.കയ്യില്‍ ത്രിശൂലവും ശംഖ ചക്രങ്ങളും മാറില്‍ കപാലമാലയും മുടിയില്‍ ചന്ദ്രക്കലയും ചൂടി ശത്രുസംഹാരമൂര്‍ത്തിയായി, അര്‍ത്ഥിപ്പവര്‍ക്ക്‌ അഭയ- വരദായിനിയായി ഈരെഴു ലോകവും നിറഞ്ഞു വിളങ്ങുന്ന ചൈതന്യമായി, ദേശാധിപതിയായി കുടികൊള്ളുന്ന ജഗദീശ്വരി.അതാണ്‌ കുറ്റിക്കാട്ട്‌ ദേവീക്ഷേത്രത്തില്‍ വാണരുളുന്ന ശ്രീ ഭദ്രകാളി.ഭക്ത ജനസഹസ്രങ്ങളുടെ കുറ്റിക്കാട്ട്‌ അമ്മ...

നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഈ പ്രദേശത്തു വിറകു ശേഖരിക്കാന്‍ വന്ന സ്ത്രീകള്‍ക്ക്‌ മുന്നില്‍ അപ്രതീക്ഷിതമായി, ആ കാട്ടിനുള്ളിലെ കരിമ്പന ചുവട്ടില്‍ ഒരു കല്‍വിളക്കും അതില്‍ തെളിഞ്ഞു കത്തുന്ന ഭദ്രദീപവും കണ്ടു. ഇളകാതെ -പകല്‍പോലും തെളിഞ്ഞു കത്തുന്ന അതിന്‍റെ ഉജ്ജ്വല പ്രഭയില്‍ അവര്‍ അത്ഭുതപ്പെട്ടു.
Read more....

ക്ഷേത്ര ദര്‍ശന സമയം


നടതുറക്കല്‍

5.00 am

നിര്‍മ്മാല്ല്യ ദര്‍ശനം

5.15 am

ഉഷ പൂജ

6.30 am

ഉച്ച പൂജ

9.45 am

നട അടയ്ക്കല്‍

10.00 am

നട തുറക്കല്‍

5.00 pm

ദീപാരാധന

6.50 pm

അത്താഴ പൂജ

7.45 pm

നട അടയ്ക്കല്‍

8.00 pm

എല്ലാ ചൊവ്വാ, വെള്ളി ദിവസങ്ങളില്‍ നട അടയ്ക്കുന്നത് ഉച്ചയ്ക്ക് 12 ന്

എല്ലാ ചൊവ്വാ, വെള്ളി ദിവസങ്ങളില്‍ രാത്രി 8.30 ന് കുരുതി

 എല്ലാ വെള്ളിയാഴ്ചയും രാവിലെ 7 മുതല്‍ 12 വരെ മുട്ടിറക്കല്‍ വഴിപാട്

എല്ലാ ചൊവ്വാഴ്ചയും രാവിലെ 10 ന് കാര്യസിദ്ധിപൂജ




കുറ്റിക്കാട്ട് ദേവീക്ഷേത്രം വീഡിയോസ്

View more